Saturday, July 27, 2024

HomeMain Storyസ്വന്തം ഉപയോഗത്തിന് 16,000 കോടിയുടെ വിമാനം വാങ്ങിയ മോദി 18,000 കോടിക്ക് എയര്‍ ഇന്ത്യ വിറ്റുതുലച്ചു:...

സ്വന്തം ഉപയോഗത്തിന് 16,000 കോടിയുടെ വിമാനം വാങ്ങിയ മോദി 18,000 കോടിക്ക് എയര്‍ ഇന്ത്യ വിറ്റുതുലച്ചു: പ്രിയങ്ക ഗാന്ധി

spot_img
spot_img

ലഖ്‌നോ: തനിക്കായി രണ്ട് വിമാനങ്ങള്‍ 16,000 കോടി നല്‍കി വാങ്ങിയ പ്രധാനമന്ത്രി വെറും 18,000 കോടിക്ക് എയര്‍ ഇന്ത്യയെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ഈ വില്‍പനയില്‍ നിന്നുതന്നെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും പ്രിയങ്ക പറഞ്ഞു. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

നാലു കര്‍ഷകരെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയുടെ പിതാവായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജിവെക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രതിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഞാന്‍ ലഖിംപുര്‍ ഖേരിയില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ വഴിയില്‍ എല്ലാ ഭാഗത്തും പൊലീസ് വലയം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ ഒരാളും ഉണ്ടായില്ല. ഏതെങ്കിലും രാജ്യത്ത് പൊലീസ് കുറ്റവാളിയെ ക്ഷണിക്കുന്നത് കണ്ടിട്ടുണ്ടോ പ്രിയങ്ക ചോദിച്ചു.

ഈ സര്‍ക്കാര്‍ വന്നശേഷമുള്ള ഏഴു വര്‍ഷം, നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുണ്ടോ, തൊഴിലില്ലാതായില്ലേ, വരുമാനം നിലച്ചില്ലേ..കര്‍ഷകര്‍, ദലിതര്‍, സ്ത്രീകള്‍ എല്ലാവരും അധിക്ഷേപത്തിന് പാത്രമായില്ലേ..

ഏത് മതത്തിലോ ജാതിയിലോ പെട്ടതാണെങ്കിലും ഒട്ടും സുരക്ഷിതരല്ല എന്ന് അവര്‍ ഓര്‍മിപ്പിച്ചു. രാജ്യമൊട്ടുക്കും വിദേശത്തും പറന്ന് നടക്കുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹത്തി!െന്‍റ വീട്ടില്‍നിന്ന് പത്തു മിനിറ്റ് സഞ്ചരിച്ചാല്‍ എത്തുന്നിടത്ത് സമരം ചെയ്യുന്ന കര്‍ഷകരുമായി പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലത്രേ പ്രിയങ്ക വിമര്‍ശിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്തുതെളിയിക്കുന്ന റാലിക്കാണ് പ്രിയങ്ക തുടക്കമിട്ടതെന്ന് പാര്‍ട്ടി വക്താവ് അശോക് സിങ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments