Sunday, September 8, 2024

HomeMain Storyരാത്രി സംസ്കാരത്തിലൂടെ എം.എല്‍.എയായി; ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം

രാത്രി സംസ്കാരത്തിലൂടെ എം.എല്‍.എയായി; ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം

spot_img
spot_img

ബംഗളൂരു: രാത്രി സംസ്കാരത്തിലൂടെയാണ് എം.എല്‍.എയായതെന്ന ി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം.

കോണ്‍ഗ്രസ് നേതാവും ബെളഗാവി റൂറല്‍ എം.എല്‍.എയുമായ ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ സഞ്ജയ് പാട്ടീല്‍ ആയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 51,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ബി.ജെ.പി ജില്ല അധ്യക്ഷനായ സഞ്ജയ് പാട്ടീല്‍ രാത്രി സംസ്കാരം എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ട് വനിത രാഷ്??ട്രീയ നേതാവിെന്‍റ സ്വഭാവത്തെയാണ് ലക്ഷ്യംവെക്കുന്നതെന്നായിരുന്നു ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പ്രതികരണം.

പൊതുജനങ്ങളെ ഇത്തരം പ്രസ്താവനയിലൂടെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്??ട്രീയത്തില്‍ വനിതകള്‍ ഉണ്ടാകരുതെന്നു പറയാതെ പറയുകയാണെന്നും അവര്‍ പറഞ്ഞു.

മൂന്നു വനിത എം.എല്‍.എമാരുള്ള ബി.ജെ.പി സഞ്ജയ് പാട്ടീലിനെ അനുകൂലിക്കുന്നുണ്ടോയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും പ്രതികരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് പാട്ടീലിെന്‍റ വിവാദ പ്രസ്താവനക്കെതിരെ കന്നട നടന്‍ ചേതന്‍ അഹിംസ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഒരു പാര്‍ട്ടിയിലെയും വനിത രാഷ്?ട്രീയ നേതാവും ഇത്തരം അപകീര്‍ത്തികരമായ പ്രസ്താവന അര്‍ഹിക്കുന്നില്ലെന്നും സഞ്ജയ് പാട്ടീലിനോട് മാപ്പുപറയാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കണമെന്നും േചതന്‍ ട്വീറ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments