ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ജര്‍മ്മനിയും, രണ്ടും എട്ടും സ്ഥാനങ്ങളില്‍ കാനഡയും അമേരിക്കയും. ആദ്യ 60 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നാല്‍പതാമതാണ്.
ഇന്‍ഡക്‌സ് ഈ വര്‍ഷം 71.1 ആയി ഉയര്‍ന്നു. ജര്‍മന്‍ ഉല്‍പന്നങ്ങള്‍ക്ക് ലോകമെന്പാടുമുള്ള വിശ്വാസ്യതയും അതുപോലെ ദാരിദ്യ്ര നിര്‍മ്മാര്‍ജനത്തിന് ജര്‍മന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമാണ് ജര്‍മനിയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ച പ്രധാന ഘടകങ്ങള്‍. കൂടാതെ കായികരംഗത്തെ മികവിലും ജര്‍മനിക്ക് ഏറെ പോയിന്റുകള്‍ നേടാനായി.
നേഷന്‍ ബ്രാന്‍ഡ് ഇന്‍ഡെക്‌സില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ജര്‍മനിയാണ്. രണ്ടാം സ്ഥാനത്ത് കാനഡയും മൂന്നാം സ്ഥാനത്ത് ഇറ്റലിയുമെത്തി. ജപ്പാനാണ് നാലാം സ്ഥാനത്തുള്ളത്. എല്ലാവര്‍ഷവും 60 രാജ്യങ്ങളെയാണ് നേഷന്‍ ബ്രാന്‍ഡ്‌സ് ഇന്‍ഡെക്‌സ് വിലയിരുത്തുന്നത്.
രാജ്യത്തിന്റെ ഭരണനിര്‍വഹണം സൗഹാര്‍ദപരമായ സമീപനം, സംസ്‌കാരം, ജീവിതനിലവാരം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളെ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
അതേസമയം കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തായി. കഴിഞ്ഞവര്‍ഷം പത്താം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2020ല്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കാനഡ ഇത്തവണ രണ്ടാം സ്ഥാനം കൈയ്യടക്കി.