വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പടെ 10പേര്‍ കൊല്ലപ്പെട്ടു. വിര്‍ജിനിയയിലെ സാംസ് സര്‍ക്കിളിലുള്ള വാള്‍മാര്‍ട്ട് സ്‌റ്റോറിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു.
തോക്കുമായെത്തിയ അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.