Friday, May 9, 2025

HomeMain Storyഡാലസ് വെടിവെപ്പിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഡാലസ് വെടിവെപ്പിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

spot_img
spot_img

പി.പി ചെറിയാൻ

ഡാളസ് : ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാളസിൽ നടന്ന വെടിവയ്പിൽ നാല് പേർ മരിക്കുകയും ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ നടന്ന ഒരു ഷൂട്ടിംഗിനെക്കുറിച്ചു വൈകുന്നേരം 4:20 ഓടെ ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചത്.പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരു വയസ്സുള്ള ആൺകുട്ടിയും 15 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടെ അഞ്ച് പേരെ വെടിയേറ്റ് മുറിവേറ്റതായി കണ്ടെത്തി.

മൂന്ന് മുതിർന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡാലസ് പോലീസ് പറഞ്ഞു.നിർഭാഗ്യവശാൽ, കുഞ്ഞ് പരിക്കുകളോടെ ആശുപത്രിയിൽ മരിച്ചു. കൗമാരക്കാരിയായ പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് കരുതുന്നത്.

ഇരകളുടെ വീട്ടിലേക്ക് നടന്ന് വെടിയുതിർക്കാൻ തുടങ്ങിയ അയൽക്കാരനാണ് പ്രതിയെന്ന് ഡിപിഡി പറഞ്ഞു.
വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല, പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും ഡിപിഡി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments