Saturday, July 27, 2024

HomeNewsKeralaജി.സി.ഡി.എ കുടിയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായ പ്രവാഹം

ജി.സി.ഡി.എ കുടിയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായ പ്രവാഹം

spot_img
spot_img

കൊച്ചി: വാടക കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് മറൈന്‍ഡ്രൈവിലെ കടയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട വീട്ടമ്മക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്.

കൊച്ചി താന്തോണിതുരുത്ത് സ്വദേശിയായ പ്രസന്നയെന്ന 54കാരിയാണ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (ജി.സി.ഡി.എ) നടപടി മൂലം ദുരിതത്തിന്‍റെ നാളുകളിലൂടെ കടന്നുപോയത്.

കോവിഡ്, ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയില്‍ ഉപജീവന മാര്‍ഗം ഇല്ലാതായതോടെ കടക്കു സമീപം സമരത്തിലായിരുന്നു ഇവര്‍. വാര്‍ത്തയറിഞ്ഞ് സഹായ വാഗ്ദാനവുമായി എത്തിയ എം.എ. യൂസുഫലി കുടിശ്ശിക തുകയായ ഒമ്പതു ലക്ഷം രൂപ ജി.സി.ഡി.എയില്‍ അടക്കുമെന്നും കട വീണ്ടും തുടങ്ങുന്നതിനായി രണ്ടു ലക്ഷം രൂപ നല്‍കുമെന്നും ഉറപ്പു നല്‍കി.

തിങ്കളാഴ്ച തന്നെ തുക അടക്കുെമന്ന് ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് പ്രസന്നയെ കണ്ട് അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന മകളും അപകടത്തെ തുടര്‍ന്ന് കിടപ്പിലായ മകളും ഉള്‍പ്പെടുന്ന കുടുംബത്തിന്‍െറ ഏക വരുമാന മാര്‍ഗമായിരുന്നു മഴവില്‍പാലത്തിനടുത്തുള്ള കട. ഒമ്പതു ലക്ഷത്തോളം രൂപ കുടിശ്ശികയിനത്തില്‍ ഇവര്‍ നല്‍കാനുണ്ടായിരുന്നു.

കട ഒഴിപ്പിച്ച് സാധനങ്ങള്‍ എടുത്ത് പുറത്തേക്കിട്ടതായി പ്രസന്ന പറയുന്നു. ദുരിതമറിഞ്ഞ് ടി.ജെ. വിനോദ് എം.എല്‍.എ സ്ഥലത്തെത്തി, ജി.സി.ഡി.എ ചെയര്‍മാനുമായി വിഷയം ചര്‍ച്ച ചെയ്തു.

തദ്ദേശ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഇടപെടല്‍ ഉണ്ടാവണം എന്നും എം.എല്‍.എ ആവശ്യപ്പെട്ടു. 2016 മുതലുള്ള വാടക കുടിശ്ശികയാണ് കിട്ടാനുള്ളതെന്നും പലതവണ നോട്ടിസ് നല്‍കിയ ശേഷമുള്ള പതിവു നടപടിക്രമങ്ങളാണ് സ്വീകരിച്ചതെന്നും ജി.സി.ഡി.എ അധികൃതര്‍ അറിയിച്ചു.

വാടക കുടിശ്ശികയുടെ ഉത്തരവാദിത്തം ലുലു ഗ്രൂപ് ഏറ്റെടുത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ കാലത്തെ വാടകയും പലിശ തുകയുമുള്‍പ്പെടെ പരമാവധി കുറച്ചുകൊടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ മുകേഷ് ജെയിന്‍ പ്രസന്നയുടെ കുടുംബത്തിന് 25,000 രൂപ നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments