Friday, June 7, 2024

HomeWorldAsia-Oceaniaഅബുദബിയില്‍ പുതുക്കിയ ബസ് റൂട്ടുകളും നിരക്കും പ്രഖ്യാപിച്ചു;ബസ് മാറിക്കയറിയാലും അധികനിരക്കില്ല

അബുദബിയില്‍ പുതുക്കിയ ബസ് റൂട്ടുകളും നിരക്കും പ്രഖ്യാപിച്ചു;ബസ് മാറിക്കയറിയാലും അധികനിരക്കില്ല

spot_img
spot_img

അബുദാബി: അബുദബിയില്‍ പുതുക്കിയ ബസ് റൂട്ടുകളും പുതിയ നിരക്കും പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തില്‍ പുതിയ ബസ് നിരക്കുകളും പുതിയ അടിസ്ഥാന നിരക്ക് രണ്ട് ദിര്‍ഹമാണ് കിലോമീറ്ററിന് അഞ്ചു ഫില്‍സും ഈടാക്കും. 30 ദിവസത്തെ ബസ് പാസിന് 95 ദിര്‍ഹവും ഏഴ് ദിവസം കാലാവധിയുള്ള ടിക്കറ്റിന് 30 ദിര്‍ഹവുമാണ് നിരക്ക്. ബസുകള്‍ മാറിക്കയറുമ്പോള്‍ അധിക നിരക്ക് ഈടാക്കില്ലെന്ന പ്രത്യേകതയുമുണ്ട്. .അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) എല്ലാ ബസ് റൂട്ടുകളും ഒറ്റ സംവിധാനത്തിലേക്ക് സംയോജിപ്പിക്കും. അബുദാബിക്ക് പുറമെ അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഐടിസി ശൃംഖല വിപുലീകരിക്കും. മുന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റുകളുടെ വില്‍പന ഫെബ്രുവരി 27 മുതല്‍ നിര്‍ത്തലാക്കിയിരുന്നു.വാര്‍ഷിക പാസ്, വിദ്യാര്‍ഥി പാസ് എന്നിവ തുടരും. 10 വയസിന് താഴെയുള്ളവര്‍ക്ക് ബസില്‍ സൗജന്യ യാത്ര തുടരും. ഉപഭോക്തൃ സൗഹൃദ യാത്രാക്കൂലി ഏര്‍പ്പെടുത്തി സേവനം വിപുലീകരിച്ച് കൂടുതല്‍ പേരെ പൊതുഗതാഗതത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments