Saturday, July 27, 2024

HomeNewsKerala2.5 ലക്ഷം യു.എസ് ഡോളറിന്റെ ഗ്ലോബല്‍ നേഴ്‌സിങ് അവാര്‍ഡുമായി ആസ്റ്റര്‍

2.5 ലക്ഷം യു.എസ് ഡോളറിന്റെ ഗ്ലോബല്‍ നേഴ്‌സിങ് അവാര്‍ഡുമായി ആസ്റ്റര്‍

spot_img
spot_img

കൊച്ചി: 2.5 ലക്ഷം യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള ഗ്ലോബല്‍ നേഴ്‌സിങ് അവാര്‍ഡുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്‌കെയര്‍. കോവിഡ്19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും, സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലും ചിന്തിക്കാതെ ലോകമെമ്പാടുമുള്ള രോഗികളെ പരിചരിക്കുന്നതിലും, ആശ്വാസമേകുന്നതിലും നേഴ്‌സിങ് സമൂഹം പ്രധാന പങ്ക് വഹിക്കുന്ന നിലവിലെ സാഹചര്യത്തിലാണ് പ്രസക്തിയേറിയ ഈ അംഗീകാരം. ലോകമെമ്പാടുമുള്ള നേഴ്‌സുമാര്‍ക്ക് അവരുടെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസ്തുത സൈറ്റിലൂടെ നാമനിര്‍ദേശമായി സ്വയം സമര്‍പ്പപിക്കാവുന്നതിനൊപ്പം, അര്‍ഹരായ നേഴ്‌സുമാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കും അവാര്‍ഡിന് നാമനിര്‍ദേശം സമര്‍പ്പിക്കാവുന്നതാണ്.

അതേസമയം ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. ആരോഗ്യ സംരക്ഷണ മേഖലയുടെ നട്ടെല്ലായ നേഴ്‌സുമാര്‍ രോഗികളുടെ പരിചരണത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രൊഫഷണല്‍, വ്യക്തിഗത പരിചരണത്തിലൂടെ അവര്‍ രോഗമുക്തി സാധ്യമാക്കാന്‍ സഹായിക്കുന്നു. രോഗികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്ന നേഴ്‌സുമാര്‍ അവരുടെ യഥാര്‍ത്ഥ സംരക്ഷകരാണ്. അരക്ഷിതാവസ്ഥയും, വെല്ലുവിളികളും നിറഞ്ഞ നിലവിലെ മഹാമാരി പോലുള്ള സാഹചര്യത്തിലും മുഴുവന്‍ സമയവും ജോലി ചെയ്യേണ്ടി വരുന്ന നേഴ്‌സുമാര്‍, രോഗികള്‍ക്ക് പ്രതിബദ്ധതയോടെയും സമര്‍പണ ബോധത്തോടെയും സേവനം നല്‍കിക്കൊണ്ടിരിക്കുകയാണ്.

രോഗികളോടുള്ള കടമ നിറവേറ്റി അവരുടെ ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് അവരുടെ കുടുംബത്തെക്കാളും, പ്രിയപ്പെട്ടവരെക്കാളൂം മുന്‍ഗണന രോഗികള്‍ക്ക് നല്‍കേണ്ടി വരുന്നു. എന്നാല്‍ നേഴ്‌സുമാരുടെ ഈ സമര്‍പണം വേണ്ട രീതിയില്‍ അംഗീകരിക്കപ്പെടുകയോ, ആവശ്യത്തിനുള്ള സാമ്പത്തിക പിന്തുണ ലഭ്യമാക്കുകയോ ചെയ്യുന്നില്ല. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നേഴ്‌സിങ് അവാര്‍ഡിലൂടെ, അവരുടെ ത്യാഗങ്ങളും പ്രതിബദ്ധതയും വെളിച്ചത്തേക്ക് കൊണ്ടുവരുവാനും ആഗോളതലത്തില്‍ ആഘോഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഈ ദൗത്യത്തിലേക്ക് ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, യു.എസ്.എ, കാനഡ, തെക്കേ അമേരിക, ഓസ്‌ട്രേലിയ തുടങ്ങിയ മേഖല തിരിച്ചുള്ള അപേക്ഷകള്‍ ഉടന്‍ തന്നെ സ്വീകരിക്കാന്‍ ആരംഭിക്കുന്നതാണ്. ഒരു തേര്‍ഡ് പാര്‍ടി എക്‌സ്‌റ്റേണല്‍ ഏജന്‍സിയും, അറിയപ്പെടുന്ന അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ അടങ്ങുന്ന ഒരു സ്വതന്ത്ര ജൂറിയും നിയന്ത്രിക്കുന്ന വിവിധ തലങ്ങളിലൂള്ള കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് ശേഷമായിരിക്കും അവാര്‍ഡ് നിര്‍ണയിക്കുക.

നിശ്ചിത മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക അവലോകനത്തിന് ശേഷം, ഷോര്‍ട് ലിസ്റ്റ് ചെയ്ത നാമനിര്‍ദേശങ്ങള്‍ വോടിങ് പ്രക്രിയയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് 10 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് ജൂറിയുമായി അഭിമുഖങ്ങളും, ആശയവിനിമയങ്ങളും നടത്തുന്നതിനായി അവാര്‍ഡ് ദാന ചടങ്ങിന്റെ വേദിയിലേക്ക് കൊണ്ടുവരും.

തെരഞ്ഞെടുക്കപ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് ജേതാവിനെ 2022 മെയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ പ്രഖ്യാപിക്കും. 2.5 ലക്ഷം യുഎസ് ഡോളറിന്റെ ഒന്നാം സമ്മാനത്തിന് പുറമെ, മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്കും സമ്മാനത്തുകയും, അവാര്‍ഡുകളും സമ്മാനിക്കുന്നതാണ്. അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട വന്‍ സമ്മാനത്തുക ഉള്‍പ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നേഴ്‌സിങ് അവാര്‍ഡിന് www.Asterguardians.com വഴി നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments