Thursday, April 3, 2025

HomeNewsIndia'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു’; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

spot_img
spot_img

ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചു.

ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാടിയാണ് പരാതി. കഴിഞ്ഞ ദിവസം പള്ളിക്കുന്ന്‌ ദേവാലത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദീകരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന്‌ പരാതിയിലുണ്ട്‌.

ടി സിദ്ദിഖ്‌ എംഎൽഎ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 10ന്‌ ആണ്‌ പ്രിയങ്ക പള്ളിക്കുന്ന്‌ ദേവാലയത്തിലെത്തിയത്‌.

ദേവലയത്തിനകത്ത്‌ വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രീകരിച്ച്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട്‌ വോട്ട്‌ അഭ്യർഥിച്ചു. ജനപ്രാധിനിത്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി നടത്തിയതെന്നും വോട്ടിനായി മതഛിന്നം ദുരുപയോഗിച്ചെന്നും പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments