Friday, June 7, 2024

HomeNewsIndiaഎയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി; അറസ്റ്റ് ഉടന്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി; അറസ്റ്റ് ഉടന്‍

spot_img
spot_img

ന്യൂഡല്‍ഹി; എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു.

മുംബൈ വ്യവസായി ശേഖര്‍ മിശ്രയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റുണ്ടാവുമെന്നുമാണ് ലഭിക്കുന്ന വിവരം.

യാത്രക്കാരിയുടെ പരാതിയില്‍ പൊലീസ് ബുധനാഴ്ച പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 510, 509, 294, 354 വകുപ്പുകളും വ്യോമയാന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിമാനക്കമ്ബനി ഡിസംബര്‍ 28ന് അറിയിച്ചതിനെത്തുടര്‍ന്ന് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നതായി പൊലീസ് അറിയിച്ചു.

എന്നാല്‍, അതിക്രമത്തിന് ഇരയായ സ്ത്രീയുടെയോ കുറ്റാരോപിതന്റെയോ വിവരങ്ങള്‍ നല്‍കാന്‍ കമ്ബനി തയാറായില്ലെന്നും പൊലീസ് പറയുന്നു. അമിതമായി മദ്യപിച്ചിരുന്ന ശേഖര്‍ മിശ്ര ശൗചാലയം ലക്ഷ്യമാക്കി സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയും, സ്വബോധത്തില്‍ അല്ലാതിരുന്നതിനെത്തുടര്‍ന്ന് ശൗചാലയമാണെന്ന് കരുതി യാത്രക്കാരിയുടെ സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും.

നവംബര്‍ 28നാണ് സംഭവം നടക്കുന്നത്. മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരന്‍ തന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയുമായിരുന്നെന്നാണ് സഹയാത്രികയുടെ പരാതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments