Saturday, July 27, 2024

HomeNewsIndiaഡല്‍ഹിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അഞ്ജലിയുടെ സുഹൃത്ത് മയക്കുമരുന്ന് കേസിലെ പ്രതി

ഡല്‍ഹിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അഞ്ജലിയുടെ സുഹൃത്ത് മയക്കുമരുന്ന് കേസിലെ പ്രതി

spot_img
spot_img

ന്യൂഡല്‍ഹി : പുതുവര്‍ഷ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സുല്‍ത്താന്‍പുരി കാര്‍ അപകടകേസിലെ ദൃക്സാക്ഷിയും അഞ്ജലിയുടെ സുഹൃത്തുമായ നിധി മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായിരുന്നതായി റിപ്പോര്‍ട്ട്.

2020ലാണ് നിധി രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പൊലീസിന്റെ പിടിയിലായത്.

2020 ഡിസംബര്‍ 6 ന് ആഗ്രയിലെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് നിധിനേയും കൂട്ടാളികളായ സമീറിനെയും രവികുമാറിനെയും 30 കിലോ കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്. ജയിലിലായ ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരമാണ് ഇവര്‍ അറസ്റ്റിലായത്. കേസില്‍ നിധിയാണ് മുഖ്യ പ്രതി.

2023 ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് അഞ്ജലി ഡല്‍ഹിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ ഇടിച്ചുകയറിയ കാറില്‍ കുരുങ്ങിയ യുവതിയെ 12 കിലോമീറ്ററോളം സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ അപകടത്തിന് തൊട്ട് മുന്‍പ് അഞ്ജലി ഓടിച്ച ഇരുചക്രവാഹനത്തില്‍ നിധിയും ഉണ്ടായിരുന്നതായി കണ്ടെത്തി. നിസാര പരിക്കുകളോടെ നിധി അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ അപകടത്തിന് സാക്ഷിയായിട്ടും നിധി ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല. അഞ്ജലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഓടി രക്ഷപ്പെടാനാണ് ശ്രമിച്ചത്. പേടിച്ചിട്ടാണ് പൊലീസിനെ അറിയിക്കാതിരുന്നതെന്നാണ് നിധി പൊലീസിനോട് പിന്നീട് പറഞ്ഞത്. കാറിലുള്ളവര്‍ വാഹനം നിര്‍ത്തി യുവതിയെ ആശുപത്രിയില്‍ എത്തിക്കുമെന്ന് കരുതി എന്നാണ് യുവതി ഒരു ചാനലിനോട് പ്രതികരിച്ചത്. അതേസമയം മകള്‍ക്ക് നിധി എന്ന സുഹൃത്തുണ്ടെന്ന് അറിയില്ലെന്നായിരുന്നു അഞ്ജലിയുടെ രക്ഷിതാക്കള്‍ പ്രതികരിച്ചത്.Dailyhunt

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments