Sunday, September 8, 2024

HomeNewsIndiaകന്നി യാത്രയില്‍ തന്നെ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

കന്നി യാത്രയില്‍ തന്നെ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

spot_img
spot_img

പട്ന: ലക്ഷങ്ങള്‍ ടിക്കറ്റ് നിരക്ക് ചുമത്തുന്ന ഗംഗാ വിലാസ് ആഡംബര നൗക കന്നിയാത്രയ്ക്കിടയില്‍ ബിഹാറിലെ ചപ്രയില്‍ കുടുങ്ങി.

കരയ്ക്കടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പല്‍ കുടുങ്ങിയത്. വിനോദ സഞ്ചാരികളെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചു.

വിനോദ സഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുമ്ബോഴാണു സംഭവം. ഗംഗാ നദിയില്‍ വെള്ളം കുറവായതിനാല്‍ കരയിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയില്‍ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.

യുപിയിലെ വാരാണസിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഉല്ലാസ നൗക യാത്രയ്ക്കു 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്.

വാരണാസിയില്‍ നിന്ന് തുടങ്ങുന്ന യാത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 27 നദീതടങ്ങള്‍ പിന്നിട്ട് ബംഗ്ലാദേശ് വഴി അസമിലെ ദീബ്രുഗഡില്‍ അവസാനിക്കും.

ലക്ഷങ്ങളുടെ ചെലവുണ്ടെങ്കിലും അടുത്തവര്‍ഷം മാര്‍ച്ച്‌ വരെ ബുക്കിംഗ് ഫുള്ളാണെന്ന് അധികൃതര്‍ അറിയിച്ചു. 2024 ഏപ്രിലിനു ശേഷം മാത്രമേ പുതിയ ബുക്കിംഗ് സാദ്ധ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടെ 50 സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

വെജിറ്റേറിയന്‍ ഇന്ത്യന്‍ വിഭവങ്ങളും മദ്യമൊഴികെയുള്ള പാനീയങ്ങളും മാത്രമേ കപ്പലില്‍ വിളമ്ബുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിം അടക്കമുള്ള സംവിധാനങ്ങളും ഈ സഞ്ചരിക്കുന്ന കൊട്ടാരത്തിലുണ്ട്. യാത്രക്കാര്‍ക്ക് സംഗീതം ആസ്വദിക്കാനും അവസരമുണ്ട്.

കപ്പല്‍ പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മിച്ചത്. 68 കോടി രൂപയാണ് നിര്‍മാണ ചെലവ്. 62 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള ഗംഗാ വിലാസില്‍ മൂന്ന് ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യ യാത്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാള്‍ക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് യാത്രയ്ക്കുള്ള ചെലവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments