Saturday, July 27, 2024

HomeNewsIndiaത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മാര്‍ച്ച്‌ 2ന് വോട്ടെണ്ണല്‍

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മാര്‍ച്ച്‌ 2ന് വോട്ടെണ്ണല്‍

spot_img
spot_img

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയും മേഘാലയയും നാഗാലാന്‍ഡും തെരഞ്ഞെടുപ്പിലേക്ക്.

ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഒരാഴ്ചമുമ്ബ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസല്‍ എം.പിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തിലേക്കും, അരുണാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടത്തും. മാര്‍ച്ച്‌ രണ്ടിനാണ് എല്ലായിടത്തും വോട്ടെണ്ണല്‍.

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി പതിനാറിനാണ് പോളിംഗ്. മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നിടത്തും മാര്‍ച്ച്‌ രണ്ടിനാണ് വോട്ടെണ്ണലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

നാഗാലാന്‍ഡിലും മേഘാലയിലും ത്രിപുരയിലും അറുപത് സീറ്റുകള്‍ വീതമാണ് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി 9125 പോളിംഗ് സ്‌റ്റേഷനുകളും, 62.8ലക്ഷം വോട്ടര്‍മാരുമാണുള്ളത്. 376 ബൂത്തുകളില്‍ മുഴുവന്‍ ജീവനക്കാരും വനിതകളാണ്.

ത്രിപുരയില്‍ നിലവില്‍ ബി ജെ പിയുടെ മണിക് സാഹയാണ് മുഖ്യമന്ത്രി. ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് ബിപ്ലബ് ദേവിനെ മാറ്റിയാണ് മണിക്കിനെ മുഖ്യമന്ത്രിയാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുടര്‍ഭരണം വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ബി ജെ പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച്‌ മത്സരിക്കും.

മേഘാലയയില്‍ എന്‍പിപി – ബി ജെ പി സഖ്യമാണ് നിലവില്‍ അധികാരത്തിലുള്ളത്. എന്‍പിപിയുടെ കൊണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രി.നാഗാലാന്‍ഡില്‍ എന്‍ ഡി പി പിയാണ് നിലവില്‍ ഭരണപക്ഷം. നെഫിയു റിയോ ആണ് മുഖ്യമന്ത്രി.

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ കാലാവധി യഥാക്രമം മാര്‍ച്ച്‌ 12, മാര്‍ച്ച്‌ 15, മാര്‍ച്ച്‌ 22 തീയതികളിലാണ് അവസാനിക്കുന്നത്.

അതേസമയം, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിയേഴിന് നടക്കും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments