Saturday, July 27, 2024

HomeNewsIndiaമധ്യപ്രദേശില്‍ വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ് അപകടം

മധ്യപ്രദേശില്‍ വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ് അപകടം

spot_img
spot_img

ഭോപാല്‍: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ് എസ്‍.യു -30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്ന് വീണത്.

മധ്യപ്രദേശിലെ മൊറീനയിലാണ് സംഭവം.

സുഖോയ് 30 ല്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു. മൂന്നാമതെത പൈലറ്റിന് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണ്.

ഗ്വാളിയോര്‍ വ്യോമസേന താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനങ്ങളാണ് രണ്ടും. അപകടത്തെ കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങള്‍ ആകാശത്ത് വെച്ച്‌ കൂട്ടിമുട്ടിയോ എന്ന കാര്യവും പരിശോധിക്കുമെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments