Wednesday, March 22, 2023

HomeNewsIndiaപാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതല്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതല്‍

spot_img
spot_img

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതല്‍. രഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനതെത അഭിസംബോധന ചെയ്യും.

രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്ബത്തിക സര്‍വേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്ബത്തിക സര്‍വേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും.

രാഷ്‌ട്രപതി പദവി ഏറ്റെടുത്ത ശേഷം ദ്രൗപദി മുര്‍മു ഇരുസഭകളിലേക്കും നടത്തുന്ന ആദ്യ പ്രസംഗമായിരിക്കും ഇത്.ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഏപ്രില്‍ ആറ് മുതല്‍ രണ്ട് ഘട്ടമായി നടക്കുന്ന സമ്മേളനത്തില്‍ 27 സിറ്റിങ്ങുകളുണ്ടാകും.

31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച, ബജറ്റ് ചര്‍ച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാര്‍ച്ച്‌ 13-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തില്‍ ഉപാധനാഭ്യര്‍ത്ഥനകളും ബജറ്റും ചര്‍ച്ച ചെയ്ത് അംഗീകരിക്കും.

PHOTO COURTESY: PTI

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments