Saturday, July 27, 2024

HomeNewsIndiaഅമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

spot_img
spot_img

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ സമുച്ചയത്തിലെ പൂന്തോട്ടമായ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. മുഗള്‍ ഗാര്‍ഡന്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൂന്തോട്ടം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി അമൃത് ഉദ്യാന്‍ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഉദ്യാനം ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച്‌ 26 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെ ഒരു മണിക്കൂര്‍ വീതമുള്ള ആറ് സ്ലോട്ടുകളായാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉപയോഗിച്ച്‌ www.rashtrap atisachivalaya.gov.in എന്ന വെബ്സൈറ്റിലൂടെ സന്ദര്‍ശകര്‍ക്ക് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments