Sunday, May 19, 2024

HomeNewsIndiaകര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തല്‍ക്കാലം ഹിജാബ് ധരിക്കാന്‍ അനുമതിയില്ല

കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തല്‍ക്കാലം ഹിജാബ് ധരിക്കാന്‍ അനുമതിയില്ല

spot_img
spot_img

ബംഗളുരു: കര്‍ണാടകയിലെ കോളജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയെതിനെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി.

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയാന്‍ മാറ്റിവെച്ചു.

ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി 14ലേക്ക് മാറ്റി.

ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതച്ച്‌ വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശം. സമാധാനം തകര്‍ക്കുന്ന ഒരു തരം നീക്കങ്ങളും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നാണ് കോടതി നിരീക്ഷിച്ചത്.

ബംഗളുരു സിറ്റിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധപ്രകടനങ്ങളും സര്‍ക്കാര്‍ വിലക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments