അദാനിക്കെരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്താക്കിയ കമ്ബനി സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സണെതിരെ ടത്താനും കേസെടുക്കാനും അന്വേഷണം ന ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും (സെബി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതിന് വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ കോടതിയെ സമീപിച്ചത്.
ഹിന്‍ഡന്‍ബര്‍ഗ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയാണ്റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതു വഴി ഇന്ത്യന്‍ ഓഹരി വിപണിയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നും ഹര്‍ജിയില്‍ ആരോപിച്ചു. നിരപരാധികളായ നിക്ഷേപകരെ ചൂഷണം ചെയ്യാന്‍ ഷോര്‍ട്ട് സെല്ലര്‍മാരെ അനുവദിക്കാന്‍ വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ആന്‍ഡേഴ്സണ്‍ ഷോര്‍ട്ട് സെല്ലിംഗില്‍ വിദഗ്ധനാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വഞ്ചനക്കെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, ക്രിമിനല്‍ ഗൂഢാലോചനയായ 120ബി എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.