Wednesday, March 22, 2023

HomeNewsKeralaബജറ്റിനെതിരെ പ്രതിഷേധം; കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു

ബജറ്റിനെതിരെ പ്രതിഷേധം; കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു

spot_img
spot_img

കൊച്ചി: കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിന്‍ഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി നെടുമ്ബാശ്ശേരിയില്‍ നിന്ന് ആലുവ പാലസിലേക്ക് പോകുന്നതിനിടെ ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചാണ് സംഭവം. ബജറ്റിലെ വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുകയാണ്. കോണ്‍ഗ്രസ്, ബി ജെ പി, യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച, കെ എസ് യു സംഘടനകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പരസ്യ പ്രതിഷേധം നടത്തി.

പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏര്‍പ്പെടുത്തിയത് തിരിച്ചടിയാണെന്ന് സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്ബത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments