Friday, July 26, 2024

HomeNewsIndiaസഹദിനും സിയയ്‌ക്കും കുഞ്ഞ് പിറന്നു: മാതാപിതാക്കളാവുന്ന ഇന്ത്യയി​ലെ ആദ്യ ട്രാൻസ് പങ്കാളികൾ

സഹദിനും സിയയ്‌ക്കും കുഞ്ഞ് പിറന്നു: മാതാപിതാക്കളാവുന്ന ഇന്ത്യയി​ലെ ആദ്യ ട്രാൻസ് പങ്കാളികൾ

spot_img
spot_img

ട്രാന്‍സ് ദമ്ബതികളായ സഹദിനും സിയയ്‌ക്കും കുഞ്ഞ് പിറന്നു. ട്രാന്‍സ്‌മാന്‍ സഹദ് കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നതായി ഇരുവരുടെയും സുഹൃത്ത് അറിയിച്ചു.

ട്രാന്‍സ് ദമ്ബതികള്‍ക്ക് കുഞ്ഞ് പിറന്നത് ചരിത്രമാണ് . രാജ്യത്ത് ആദ്യമായാണ് ട്രാന്‍സ് ജെന്‍ഡര്‍ ദമ്ബതികളിലെ പുരുഷ പങ്കാളിക്ക് കുഞ്ഞ് ജനിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ടും പങ്കുവെച്ച് തങ്ങളുടെ കുഞ്ഞിന് സഹദ് ജന്മം നല്‍കുമെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ സിയ അറിയിച്ചതോടെ ഇരുവരും ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങള്‍ക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂര്‍ണത നല്‍കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു സിയ ലോകത്തെ അറിയിച്ചത്.

‘ അമ്മ എന്ന എന്നിലെ സ്വപ്‌നം പോലെ അച്ഛന്‍ എന്ന അവന്റെ സ്വപ്‌നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും സഫലമാകുന്നു’ എന്ന് അടിക്കുറിപ്പോടെയായിരുന്നു സിയ ചിത്രം പങ്കുവെച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments