Wednesday, March 22, 2023

HomeNewsIndiaത്രിപുരയില്‍ വോട്ടെടുപ്പ് ; കനത്ത സുരക്ഷ

ത്രിപുരയില്‍ വോട്ടെടുപ്പ് ; കനത്ത സുരക്ഷ

spot_img
spot_img

അഗര്‍തല: കനത്ത സുരക്ഷയില്‍ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിങ് തുടരുന്നു. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് നാലിന് അവസാനിക്കും.

സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ചിലയിടങ്ങളില്‍ ഇന്നും അക്രമസംഭവങ്ങളുണ്ടായി. ശാന്തിര്‍ ബസാറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചു. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

60 സീറ്റുകളാണ് ത്രിപുര നിയമസഭയിലുള്ളത്. 3,337 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ്. ഇതില്‍ 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.

ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം, സി.പി.എം-കോണ്‍ഗ്രസ് സഖ്യം, മുന്‍ രാജകുടുംബത്തിന്റെ പിന്‍ഗാമികള്‍ രൂപവത്കരിച്ച പ്രാദേശിക പാര്‍ട്ടിയായ ടിപ്ര മോത എന്നിവയാണ് പ്രധാന പാര്‍ട്ടികള്‍. മാര്‍ച്ച്‌ രണ്ടിനാണ് വോട്ടെണ്ണല്‍.

മുന്‍കരുതലായി സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും ഫെബ്രുവരി 17ന് രാവിലെ ആറുവരെ തുടരുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാന്‍ അന്താരാഷ്‌ട്ര, അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച്‌ രണ്ടിന്‌ നടക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments