മദ്യപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ നേരിയ ഇളവ് വരുത്തി കോണ്‍ഗ്രസ്. മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കി.
എന്നാല്‍ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് തുടരുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ഫെബ്രുവരി 24 മുതല്‍ 26 വരെ റായ്പൂരില്‍ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിലാണ് പുതിയ തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബികാ സോണിയുടെ നേതൃത്വത്തില്‍ രണ്‍ദീപ് സുര്‍ജേവാല കണ്‍വീനറായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് മാറ്റം അവതരിപ്പിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വ്യവസ്ഥ കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ചെയ്‌തതെന്ന് ഭരണഘടനാ ഭേദഗതി സമിതിയുടെ കണ്‍വീനര്‍ രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.