ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനിയും ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയില്‍. പ്രതികളിലൊരാളായ പേരറിവാളന് ഈയിടെ ജാമ്യം ലഭിച്ചിരുന്നു.
30 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു പേരറിവാളന് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് നളിനിയും ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയിരിക്കുന്നത്.
രാജീവ് വധക്കേസിലെ ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി. 2018ല്‍ നളിനി ഉള്‍പ്പെടെ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഫയല്‍ ഗവര്‍ണര്‍ തീര്‍പ്പാക്കിയിരുന്നില്ല.
സുപ്രിം കോടതി ഉത്തരവ് പരമോന്നതമാണ്. ജാമ്യത്തിനായി നളിനിക്ക് സുപ്രിം കോടതിയെ സമീപിക്കാനാകുമെന്നും കോടതി പറഞ്ഞു. ദയാഹരജി പരിഗണിക്കുന്നതുവരെ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്ന് സുപ്രിം കോടതി വിധിയുണ്ടെന്ന് നളിനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താന്‍ അവകാശപ്പെട്ട സുപ്രിം കോടതി വിധി ഹാജരാക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു