Saturday, April 1, 2023

HomeNewsIndiaഅദാനി-മോദി ബന്ധം പുറത്തുകൊണ്ടുവന്നതാണ് രാഹുല്‍ ചെയ്‌ത തെറ്റ്; കെസി വേണുഗോപാല്‍

അദാനി-മോദി ബന്ധം പുറത്തുകൊണ്ടുവന്നതാണ് രാഹുല്‍ ചെയ്‌ത തെറ്റ്; കെസി വേണുഗോപാല്‍

spot_img
spot_img

ഡല്‍ഹി: ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസി വേണുഗോപാല്‍.

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ മോദിക്ക് എത്രമാത്രം വേദനിക്കും എന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന നാടകീയ രംഗങ്ങളെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.

അദാനിയെ സഹായിക്കാന്‍ മോദിയും കേന്ദ്രസര്‍ക്കാറും ഇടപെട്ടതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു എന്നതാണ് രാഹുല്‍ ഗാന്ധി ചെയ്‌ത തെറ്റ്. അദാനിയെ സഹായിക്കുന്ന മോദിയുടെ ബന്ധം പുറത്തുകൊണ്ട് വരുന്നതിലുള്ള അസ്വസ്ഥതയാണ് ഇപ്പോള്‍ പൊലീസിനെ പറഞ്ഞ് വിട്ട് തീര്‍ക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പാര്‍ലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളോടുള്ള പ്രതികാരമാണ് ഡല്‍ഹി പോലീസിന്റെ നടപടിയെനന്നായിരുന്നു മനു അഭിഷേഖ് സിങ് വിയുടെ പ്രതികരണം. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാം എന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയില്‍ വീണ്ടും പോലീസ് വന്നത് വിവാദം സൃഷ്ട്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് രാഹുല്‍ ഗാന്ധിയെ തേടിയെത്തിയത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നോട് സംസാരിച്ചെന്ന പരാമര്‍ശത്തിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഡല്‍ഹി പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ എത്തി. ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍്റെ പ്രതികാര നടപടിയാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജനുവരി 30ന് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പീഡനത്തിന് ഇരയായെന്ന് രാഹുല്‍ ഗാന്ധിയോട് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments