Tuesday, May 30, 2023

HomeNewsIndiaരാജ്യം ഭരിക്കുന്നത് അപകടകാരികള്‍; 2024ലെ തെരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരം : സത്യപാല്‍ മാലിക്

രാജ്യം ഭരിക്കുന്നത് അപകടകാരികള്‍; 2024ലെ തെരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരം : സത്യപാല്‍ മാലിക്

spot_img
spot_img

ജയ്പൂര്‍: അപകടകാരികളായ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും അതിന് നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തിയാണെന്നും ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കൂട്ടര്‍ 2024ല്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തിന്റെ അന്ത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്ന് വിമാനം അയച്ചിരുന്നെങ്കില്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ജീവനക്കാരെ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് സത്യപാല്‍മാലിക് ആവര്‍ത്തിച്ചു. ‘ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നാല്‍പ്പത് സൈനികരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അക്കാര്യം പറയുന്നതില്‍ നിന്ന് എന്നെ വിലക്കി. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വിഷയം രാഷ്ട്രീയവത്കരിക്കുമെന്ന് അന്നുതന്നെ താന്‍ മനസിലാക്കിയിരുന്നെ’ന്നും സത്യപാല്‍ മാലിക് പറഞ്ഞു.

കര്‍ഷകര്‍ ഒറ്റക്കെട്ടായി നില്‍ക്കാനും അവകാശങ്ങള്‍ക്കായി പോരാടാനും മാലിക് കര്‍ഷകരോട് ആഹ്വാനം ചെയ്തു. 2020-21ലെ കര്‍ഷക പ്രതിഷേധങ്ങള്‍ അവസാനിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ ഇതുവരെ നിറവേറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണാറായിരിക്കെ എന്തുകൊണ്ട് പുല്‍വാമ ആക്രമണം ഉന്നയിച്ചില്ലെന്ന അമിത് ഷായുടെ ചോദ്യത്തിന് അധികാരമില്ലാത്തപ്പോള്‍ താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നുപറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments