Sunday, May 19, 2024

HomeNewsIndiaഎന്റെ അമ്മ അവരുടെ താലിമാല ത്യജിച്ചത് രാജ്യത്തിനുവേണ്ടിയെന്ന് പ്രിയങ്കാഗാന്ധി

എന്റെ അമ്മ അവരുടെ താലിമാല ത്യജിച്ചത് രാജ്യത്തിനുവേണ്ടിയെന്ന് പ്രിയങ്കാഗാന്ധി

spot_img
spot_img

ന്യൂഡല്‍ഹി: എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചതെന്ന്
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക ബെംഗളൂരുവില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു.

രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്കാഗാന്ധി ചോദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ മോദിയില്‍നിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. ഇത്തവണ നാനൂറ് സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ നിങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും കെട്ടുതാലിവരെ എടുത്ത് കൊടുക്കുമെന്ന് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസ്താവിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments