ദുബായ്: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന യാത്രാ വിലക്ക് ജൂണ്‍ 30വരെയാണ് നീട്ടി. നേരത്തെ നിരോധനം ജൂണ്‍ 14 വരെയായിരുന്നു. ഇന്ത്യയില്‍ കൊറോണ രോഗ ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് എമിറേറ്റ്‌സിന്റെ പ്രസ്താവന.
കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിലൂടെ യാത്ര ചെയ്തവര്‍ക്ക് യുഎഇയിലെ ഒരു വിമാനത്താവളത്തിലേക്കും യാത്രാ അനുമതി നല്‍കില്ലെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. അതേസമയം, ഗോള്‍ഡന്‍ വിസയുള്ള യുഎഇ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും പുതിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കും. എമിറേറ്റ്‌സ് വിമാനത്തില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് രണ്ട് വഴികളാണ് കമ്പനി ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.
മറ്റൊരു അവസരം വരുന്നത് വരെ ടിക്കറ്റ് നീട്ടാം എന്നതാണ് ഒരുകാര്യം. ഇങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. മറ്റൊരു തിയ്യതിലേക്ക് യാത്ര മാറ്റി ബുക്ക് ചെയ്യാം എന്നതാണ് രണ്ടാമത്തെ ഒപ്ഷന്‍. ഇങ്ങനെ ആഗ്രഹിക്കുന്നവര്‍ ട്രാവല്‍ ഏജന്‍സിയെ സമീപിക്കണം.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത് ഏപ്രില്‍ 24നാണ്. കൊറോണയുടെ രണ്ടാംതരംഗം ഇന്ത്യയില്‍ പ്രകടമായപ്പോഴായിരന്നു ഇത്. പിന്നീട് മൂന്നാം തവണയാണ് ഇപ്പോള്‍ തിയ്യതി നീട്ടുന്നത്. ഇന്ത്യയില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ ജൂണ്‍ 30ന് തന്നെ നിരോധനം നീക്കിയേക്കുമെന്ന് പ്രതീക്ഷിക്കാം.