Friday, September 13, 2024

HomeCinemaജാതി അധിക്ഷേപം: നടി യുവിക ചൗധരിക്കെതിരെ കേസ്

ജാതി അധിക്ഷേപം: നടി യുവിക ചൗധരിക്കെതിരെ കേസ്

spot_img
spot_img

വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് നടി യുവിക ചൗധരിക്കെതിരെ കേസ്. ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനിന്റെ പരാതിയിലാണ് നടിക്കെതിരെ ഹരിയാന പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്.

ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചു. പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. തുടര്ന്ന് യുവികക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും അറസ്റ്റ് യുവിക ഹാഷ്ടാ?ഗ് ട്രെന്‍ഡിങ്ങാകുകയും ചെയ്തു. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരുന്നു യുവികയുടെ വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments