Saturday, July 27, 2024

HomeNewsIndiaഅണ്ണാ ഡി.എം.കെ പിടിക്കാന്‍ ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു

അണ്ണാ ഡി.എം.കെ പിടിക്കാന്‍ ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു

spot_img
spot_img

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റത്തിന് കളമൊരുങ്ങുന്നു. ജയില്‍ മോചിതയായ ജയലളിതയുടെ തോഴി വി.കെ ശശികല സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണ്. ഇതുസംബന്ധിച്ച് ശശികലയുടെ സംഭാഷണങ്ങള്‍ അടങ്ങിയ ക്ലിപ്പ് പുറത്ത് വന്നിരിക്കുന്നു.

അണ്ണാ ഡി.എം.കെയിലേക്ക് മടങ്ങി വരുമെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. കൊവിഡ് അവസാനിച്ചാല്‍ തിരിച്ചുവരുമെന്നും അവര്‍ സൂചിപ്പിച്ചു. അതേസമയം വലിയൊരു നേതൃത്വ പ്രതിസന്ധിയെയാണ് അണ്ണാ ഡി.എം.കെ നേരിടുന്നത്. ഈ സമയത്ത് പാര്‍ട്ടി പിടിക്കുക എന്ന ലക്ഷ്യമാണ് ശശികലയ്ക്ക് മുന്നിലുള്ളതെന്നാണ് സൂചന.

അവരെ പുറത്താക്കിയ എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും ഇപ്പോള്‍ പാര്‍ട്ടിയില്‍ ദുര്‍ബലരാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് വലിയ പിന്തുണ അണികളില്‍ നിന്ന് കിട്ടാന്‍ സാധ്യതയുണ്ട്. അതേസമയം സ്റ്റാലിന് വലിയ വെല്ലുവിളിയാണിത്. ശശികല വരുന്നതോടെ ബിജെപിയുടെ പിന്നണിയില്‍ നിന്നുള്ള കളികളും അവസാനിച്ചേക്കും.

ശശികലയും പാര്‍ട്ടി പ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തീര്‍ച്ചയായും തിരിച്ചുവരുമെന്ന് ഇവര്‍ ഈ സംഭാഷണത്തില്‍ പറയുന്നു. അണ്ണാ ഡി.എം.കെയിലെ എല്ലാ പ്രശ്‌നങ്ങളും താന്‍ വരുന്നതോടെ പരിഹരിക്കുമെന്നും ശശികല വ്യക്തമാക്കുന്നുണ്ട്.

അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിച്ചെത്തുന്നത് പനീര്‍സെല്‍വത്തിനും പളനിസ്വാമിക്കും വലിയ തിരിച്ചടിയാണ്. പാര്‍ട്ടി രണ്ട് വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സമയത്ത് ഇരുവര്‍ക്കും വലിയ ജനപ്രീതിയോ പിന്തുണയോ ഇപ്പോഴില്ല. ബിജെപിയെ ഒപ്പം കൂട്ടിയതും ഇവരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

ശശികല വരുന്നതോട് കൂടി ഇവരുടെ പക്ഷത്തേക്ക് വലിയൊരു വിഭാഗം പോയേക്കും. ഞങ്ങള്‍ നിങ്ങളുടെ പിന്നിലുണ്ട് അമ്മ എന്നാണ് ഈ സംഭാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ പറയുന്നു. ഫോണ്‍ കോള്‍ എ.എം.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ പി.എ ജനാര്‍ധനന്‍ ഈ ഫോണ്‍ കോള്‍ സംഭാഷണം സ്ഥിരീകരിച്ചു.

അണ്ണാ ഡി.എം.കെയുടെ തോല്‍വിയോടെ നേതാക്കളെല്ലാം ദുര്‍ബലരായിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണ്ടാണ് ശശികലയുടെ വരവെന്നാണ് സൂചന. നേരത്തെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതായി അവര്‍ പറഞ്ഞിരുന്നു. ചെന്നൈയിലെ ടി നഗറിലാണ് ശശികല ഇപ്പോള്‍ താമസിക്കുന്നത്.

നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. അതേസമയം വീണ്ടുമൊരു ജയലളിതയാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ശശികലയുടെ കാര്യത്തില്‍ ഉറ്റുനോക്കുന്നത്. ജനപിന്തുണ വര്‍ധിച്ച് വരുന്നതാണ് അതിന് കാരണം. സ്റ്റാലിന് എതിരാളി അവര്‍ തന്നെ വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments