Friday, October 4, 2024

HomeWorldഇന്ത്യ -യു.കെ സംയുക്ത മാരക വൈറസിനെ വിയറ്റ്‌നാമില്‍ കണ്ടെത്തി

ഇന്ത്യ -യു.കെ സംയുക്ത മാരക വൈറസിനെ വിയറ്റ്‌നാമില്‍ കണ്ടെത്തി

spot_img
spot_img

ഹനോയി: അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിനെ വിയറ്റ്‌നാമില്‍ കണ്ടെത്തി. വിയറ്റ്‌നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. പുതിയ വൈറസ് വായുവിലൂടെയാണ് അതിവേഗം പടരുന്നത്. വിയറ്റ്‌നാം ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ വൈറസ് അത്യന്തം അപകടകാരിയാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രി മന്ത്രി ങ്യുയാന്‍ തന്‍ ലോംഗ് പറഞ്ഞു. യു.കെയിലും ഇന്ത്യയിലുമുള്ള വൈറസിന്റെ സംയുക്ത വകഭേദമാണ് പുതിയ വൈറസ് എന്ന് ഗവേഷകര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ആ.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ആ.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്.

ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments