Sunday, June 1, 2025

HomeNewsIndiaമോദിജി, സമയമുണ്ടെങ്കില്‍ ജന്തര്‍ മന്ദറില്‍ പോയി ഗുസ്തി താരങ്ങളുടെ 'മന്‍ കി ബാത്ത്' കേള്‍ക്കൂ: കപില്‍...

മോദിജി, സമയമുണ്ടെങ്കില്‍ ജന്തര്‍ മന്ദറില്‍ പോയി ഗുസ്തി താരങ്ങളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കൂ: കപില്‍ സിബല്‍

spot_img
spot_img

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ കപില്‍ സിബല്‍.

മന്‍ കി ബാത്തിന്റെ നൂറ് എപ്പിസോഡുകള്‍ പിന്നിട്ട താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ ജന്തര്‍ മന്ദറില്‍ പോയി ഗുസ്തി താരങ്ങളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കാന്‍ തയ്യാറാവണമെന്ന് കപില്‍ സിബല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

”മോദിജി അങ്ങയുടെ നൂറാം മന്‍ കി ബാത്തിന് അഭിനന്ദനങ്ങള്‍. അങ്ങേക്ക് സമയമുണ്ടെങ്കില്‍ ജന്തര്‍ മന്ദറില്‍ പോയി അവിടെ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കണം. അവരുടെ വേദന മനസിലാക്കാന്‍ നമ്മുടെ പ്രധാനമന്ത്രി തയ്യാറാണെന്ന് അത് തെളിയിക്കും”-കപില്‍ സിബല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഒളിമ്ബിക് മെഡല്‍ ജേതാക്കളായ വനിതാ ഗുസ്തി താരങ്ങളടക്കം പ്രതിഷേധിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ് ഒളിമ്ബിക് അസോസിയേഷനും കേന്ദ്ര കായിക മന്ത്രാലയവും സ്വീകരിക്കുന്നതെന്നും താരങ്ങള്‍ ആരോപിക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments