Saturday, July 27, 2024

HomeNewsIndiaഞാനൊരു ചെറിയ പാര്‍ട്ടിയാണ്, ഒരു പാര്‍ട്ടിയും സഖ്യമുണ്ടാക്കാന്‍ സമീപിച്ചിട്ടില്ല : കുമാരസ്വാമി

ഞാനൊരു ചെറിയ പാര്‍ട്ടിയാണ്, ഒരു പാര്‍ട്ടിയും സഖ്യമുണ്ടാക്കാന്‍ സമീപിച്ചിട്ടില്ല : കുമാരസ്വാമി

spot_img
spot_img

ബംഗളൂരു: കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയും സഖ്യമുണ്ടാക്കാന്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് ജനതാ ദള്‍-സെകുലര്‍ നേതാവ് എച്ച്‌.ഡി. കുമാരസ്വാമി. വോട്ടെണ്ണലിനു തൊട്ടുമുമ്ബ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ട്,മൂന്ന് മണിക്കൂറുകള്‍ കൊണ്ട് ഇത് കൃത്യമായി മനസിലാകും.

രണ്ട് ദേശീയ പാര്‍ട്ടികളും വലിയ നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. എക്സിറ്റ് പോളുകളില്‍ ജെ.ഡി.എസിന് 30 മുതല്‍ 32 വരെ സീറ്റുകള്‍ ലഭിക്കുമെന്നേ പറയുന്നുള്ളൂ. ഞാനൊരു ചെറിയ പാര്‍ട്ടിയാണ്. അതിനാല്‍ എനിക്ക് വലിയ ഡിമാന്‍ഡ് ഒന്നുമില്ല. വലിയ വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷ.”-കുമാരസ്വാമി പറഞ്ഞു.

ഈ നിമിഷം വരെ ആരും എന്നെ സമീപിച്ചിട്ടില്ല. അന്തിമഫലം വരുന്നത് വരെ കാത്തിരിക്കുകയാണ്. എക്സിറ്റ് പോളുകള്‍ ശരിയാകുകയാണെങ്കിലും പിന്നെ മറ്റൊന്നിനെ കുറിച്ചും ആലോചിക്കേണ്ടതില്ല. കാത്തിരുന്ന് കാണാം.-കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ,കോണ്‍ഗ്രസ് വ്യക്‍തമായ ലീഡിലേക്ക് മുന്നേറുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments