Thursday, May 29, 2025

HomeNewsIndiaവെറുപ്പിന്റെ ചന്തയടപ്പിച്ച്‌ സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി

വെറുപ്പിന്റെ ചന്തയടപ്പിച്ച്‌ സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി

spot_img
spot_img

കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കി കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസിന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നേതാക്കളും രംഗത്തെത്തി. കര്‍ണാടകയില്‍ വെറുപ്പിന്റെ വ്യാപാരം അവസാനിപ്പിച്ച്‌ സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ വിജയത്തില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിച്ച രാഹുല്‍ എല്ലാവര്‍ക്കും നന്ദിയുമറിയിച്ചു. ചങ്ങാത്ത മുതലാളിത്തത്തെ പാവപ്പെട്ടവരുടെ കരുത്ത് തോല്‍പ്പിച്ചതാണ് കര്‍ണാടകയില്‍ കണ്ടത്. സ്‌നേഹത്തോടെ മനസ് തുറന്നാണ് ഈ പോരാട്ടം കോണ്‍ഗ്രസ് നയിച്ചത്. രാജ്യത്തിനിഷ്ടം സ്‌നേഹമെന്ന് കര്‍ണാടക തെളിയിച്ചെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

2024 ലെ തിരഞ്ഞെടുപ്പിലേക്കുള്ള നാഴികക്കല്ലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ” ബിജെപിയുടെ ഭിന്നിപ്പ് ഭരണതന്ത്രം എപ്പോഴും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ പാവപ്പെട്ട ജനങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് നിന്നു. ബിജെപി പണക്കാര്‍ക്കൊപ്പവും . ഒടുവില്‍ പാവപ്പെട്ടവര്‍ ജയിച്ചു. ഇതാണ് തിരഞ്ഞെടുപ്പിന്റെ കഥ” വേണുഗോപാല്‍ പറയുന്നു.

അതേ സമയം പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.”തന്റെ മുഖം കാണുമ്ബോള്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രധാനമന്ത്രി കരുതിയത് എന്നാലത് തെറ്റിപ്പോയി” കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം കര്‍ണാടകയിലെ ബിജെപിയുടെ പരാജയത്തെ ഏറ്റെടുക്കുകായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. ”ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഇങ്ങനെ സംഭവിക്കാന്‍ പല കാരണങ്ങളുമുണ്ട്. ആ കാരണങ്ങളെല്ലാം ഞങ്ങള്‍ കണ്ടുപിടിക്കും . വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും” അദ്ദേഹം പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments