ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരെ ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി. ഇന്നലെ രാത്രിയാണ് സംഭവം. ഗഡ്കരിയുടെ ഔദ്യോഗിക വസതിയിലെ ടെലിഫോണില്‍ ഭീഷണി കോള്‍ വന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
മന്ത്രിയുടെ ജീവനക്കാരില്‍ നിന്ന് വധഭീഷണി കോളുകളെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നിതിന്‍ ഗഡ്കരിയുടെ ഓഫീസിലേക്ക് വധഭീഷണി കോള്‍ വരുന്നത്.
ജനുവരിയില്‍ മഹാരാഷ്ട്രയിലെ അദ്ദേഹത്തിന്റെ വസതിയിലേക്കും ഓഫീസിലേക്കും ഇത്തരം കോളുകള്‍ വന്നിരുന്നു