യാത്രക്കാരന് ബോർഡിംഗ് നിഷേധിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ. മതിയായ ടിക്കറ്റുണ്ടായിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഡിജിസിഎ പിഴ ചുമത്തിയത്.
ബാംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡിജിസിഎ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.
യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിലും കമ്പനി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.