Saturday, July 27, 2024

HomeNewsIndia50,000 രൂപ കൈക്കൂലി: തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അറസ്റ്റില്‍

50,000 രൂപ കൈക്കൂലി: തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അറസ്റ്റില്‍

spot_img
spot_img

ഹൈദരാബാദ്: തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലര്‍ ഡി. രവീന്ദര്‍ ഡാചെപ്പള്ളി കൈക്കൂലി കേസില്‍ അറസ്റ്റില്‍.

സ്വന്തം വീട്ടില്‍ വെച്ച്‌ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈസ് ചാൻസലറെ അറസ്റ്റ് ചെയ്തത്. 2022-23 വര്‍ഷത്തേക്ക് ഭീംഗലിലെ പരാതിക്കാരന്റെ കോളജിന് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് ദാസരി ശങ്കറില്‍ നിന്ന് 50,000 രൂപ കൈക്കൂലി സ്വീകരിക്കുകയായിരുന്നു.

വൈസ് ചാൻസലറുടെ കിടപ്പുമുറിയുടെ ക്ലോസറ്റില്‍ നിന്ന് പണം മുഴുവൻ അധികൃതര്‍ പിടിച്ചെടുത്തു. തെലങ്കാന യൂനിവേഴ്സിറ്റിയിലെ രജിസ്ട്രാറുടെ നിയമനത്തെ ചൊല്ലി അടുത്തിടെ വൈസ് ചാൻസലറും വാഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയും തര്‍ക്കമുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments