പട്‌ന: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
ബീഹാറിലെ പട്‌നയില്‍ ആണ് വിമാനം ഇറക്കിയത്. ഇന്‍ഡിഗോയുടെ 62126 വിമാനമാണ് ലാന്‍ഡ് ചെയ്യിപ്പിച്ചത്.
വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരന്‍ താന്‍ ബോംബുമായാണ് എത്തിയതെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.
ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോംബ് ഭീഷണി മുഴക്കിയ ഋഷി ചന്ദ് സിംഗ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.