മുംബൈ: വധഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.
ഒരു മാസം മുന്‍പ് സല്‍മാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. മുംബൈ പൊലീസ് കമ്മിഷണര്‍ വിവേക് ഫന്‍സാല്‍ക്കറുമായി അദ്ദേഹത്തിന്റെ ഓഫിസിലെത്തി സല്‍മാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി.
സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സല്‍മാന്‍, തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.