ഡല്‍ഹി: വിവാഹിതരായി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
പരസ്പര സമ്മതത്തോടെ വിവാഹിതരായി ജീവിക്കുന്നവര്‍ ആണെങ്കില്‍, അവരുടെ ജീവിതത്തില്‍ കൈകടത്താന്‍ ബന്ധുക്കള്‍ക്ക് പോലും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടുപേര്‍ അപ്രകാരം വിവാഹിതരായാല്‍, അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ അവരെ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം രാജ്യത്തിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാപത്തും വരാതെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ചുമതല ഭരണകൂടത്തിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമുണ്ടെന്ന് ജസ്റ്റിസ് തുഷാര്‍ റാവു വ്യക്തമാക്കി. അവരുടെ സംരക്ഷണാര്‍ത്ഥമുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ഉത്തര്‍പ്രദേശ് ഭരണകൂടവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും, അതിനാല്‍, പോലീസിനെയും മറ്റും വളരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുമെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതി നല്‍കിയ രണ്ടുപേര്‍ക്കും സംരക്ഷണം നല്‍കണമെന്നും അവരുടെ ഏതൊരാവശ്യവും അടിയന്തരമായി പരിഗണിക്കണമെന്നും കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.