ന്യൂഡല്‍ഹി: മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് കാലംചെയ്തു.
ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു.
സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007 ലാണ് ജേക്കബ് മാര്‍ ബര്‍ണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു .
കൊവിഡ് കാലത്ത് ദില്ലിയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. 2015 ലാണ് ഗുരുഗ്രാം ഭദ്രാസനാധിപനായി ജേക്കബ് മാര്‍ ബര്‍ണബാസ് ചുമതലയേറ്റത്.