പാരീസ്: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ആശംസാ സന്ദേശത്തില്‍ മാക്രോണ്‍ പറഞ്ഞു.
പ്രിയ സുഹൃത്ത് നരേന്ദ്ര മോദിക്കും ഇന്ത്യയിലെ പ്രിയങ്കരരായ ജനങ്ങള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ നേടിയ ഗംഭീരമായ നേട്ടങ്ങള്‍ നിങ്ങള്‍ അഭിമാനപൂര്‍വ്വം ആഘോഷിക്കുന്ന ഈ വേളയില്‍, എന്നും നിങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്ന പങ്കാളിയായി ഫ്രാന്‍സിനെയും പരിഗണിക്കാം. മാക്രോണ്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇന്ത്യയുമായി മികച്ച സഹകരണം പുലര്‍ത്തുന്ന രാജ്യമാണ് ഫ്രാന്‍സ്. പ്രതിരോധ രംഗത്തും സുരക്ഷാ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും സിവില്‍ ആണവ മേഖലയിലും കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ചരിത്രപരമായ ഉയരങ്ങളില്‍ എത്തിയിരുന്നു