പട്ന: ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി നിതീഷ് കുമാര്‍ സര്‍ക്കാര്‍. നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധന്‍ സര്‍ക്കാറാണ് വിശ്വാസം തെളിയിച്ചത്.
വിശ്വാസവോട്ടെടുപ്പിനിടെ ബി.ജെ.പി നിയമസഭയില്‍ നിന്നും ഇറങ്ങിപോയി. കേന്ദ്രസര്‍ക്കാറിനെതിരെ നിതീഷ് കുമാര്‍ വിമര്‍ശനം കടുപ്പിച്ചതോടെയാണ് ബി.ജെ.പി ഇറങ്ങിപോയത്.
2017ല്‍ പട്ന സര്‍വകലാശാലക്ക് കേന്ദ്രപദവി വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ലെന്ന് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടേതും ആര്‍.ജെ.ഡിയുടേയും സഖ്യം ദീര്‍ഘകാലം നിലനില്‍ക്കുന്നതായിരിക്കുമെന്ന് തേജസ്വി യാദവും പ്രതികരിച്ചു.
ഓപ്പറേഷന്‍ മഹാരാഷ്ട്ര ബിഹാറില്‍ പരീക്ഷിച്ച് എല്ലാവരേയും ഭയപ്പെടുത്താനായിരുന്നു ബി.ജെ.പി നീക്കമെന്നും തേജസ്വി യാദവ് പ്രതികരിച്ചു.