Friday, May 9, 2025

HomeNewsIndiaകോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക ഇല്ലന്ന് സോണിയ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക ഇല്ലന്ന് സോണിയ ഗാന്ധി

spot_img
spot_img

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഗാന്ധി ഇല്ലെന്ന് നെഹ്റു കുടുംബം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേര്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്.

പ്രിയങ്ക ഇപ്പോള്‍ പാര്‍ട്ടിക്ക് സാധ്യമായ സേവനം നല്‍കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയുടെ പേര് ഉയര്‍ത്തുന്നത് വിവാദങ്ങള്‍ക്ക് വഴിവെക്കും. രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ പ്രിയങ്ക ഗാന്ധി പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. സോണിയാ ഗാന്ധിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ച മുതിര്‍ന്ന നേതാക്കളോട് നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ പുതിയ അധ്യക്ഷനെ തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. നെഹ്റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകട്ടേയെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് സോണിയാ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കമല്‍നാഥ് എന്നിവരില്‍ ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് സോണിയ ഗാന്ധിയുടെ ആഗ്രഹം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments