Sunday, September 8, 2024

HomeNewsIndia2024 ലോക്സഭ തെരഞ്ഞെടുപ്പ് ; രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും

2024 ലോക്സഭ തെരഞ്ഞെടുപ്പ് ; രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും

spot_img
spot_img

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്.

കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുല്‍ മത്സരിച്ചിരുന്നുവെങ്കിലും വയനാട്ടില്‍ മാത്രമാണ് വിജയിച്ചത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുലിനെ തോല്‍പ്പിച്ചത്. 55,120 വോട്ടിനാണ് സ്മൃതി രാഹുലിനെ അട്ടിമറിച്ചത്. സ്മൃതി 4,68,514 വോട്ട് നേടിയപ്പോള്‍ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്. 2004 മുതല്‍ 2014 വരെ മണ്ഡലത്തിലെ എംപിയായിരുന്നു രാഹുല്‍. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിലെല്ലാം രാഹുല്‍ വിജയിച്ചു. അതിന് മുമ്ബ് 1999ല്‍ സോണിയ ഗാന്ധിയായിരുന്നു ലോക്‌സഭയില്‍ അമേഠിയെ പ്രതിനിധീകരിച്ചത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ‘സ്ഥാനാര്‍ത്ഥിത്വം’ യു പി കോണ്‍ഗ്രസ് അധ്യക്ഷൻപ്രഖ്യാപിച്ച്‌തിന് പിന്നാലെ എ ഐ സി സി. ഉത്തര്‍ പ്രദേശ് പി സി സി അധ്യക്ഷൻ അജയ് റായ് പ്രതികരിച്ചത്അത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരിക്കുമെന്നാണ് . രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്നും എ ഐ സി സി അറിയിച്ചു.

കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മത്സരിച്ചത്. വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ പക്ഷേ, അമേഠിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.

അതേസമയം, പ്രിയങ്ക ഗാന്ധി അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് മത്സരിക്കുന്നമെന്നും ഇഷ്ടമുണ്ടെങ്കില്‍ വാരണാസിയില്‍ മോദിക്ക് എതിരെ മത്സരിക്കാൻ പ്രിയങ്ക എത്തുമെന്നും അജയ് റായ് പറഞ്ഞു. പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ അവരെ വിജയിപ്പിക്കാൻ പ്രവര്‍ത്തകര്‍ ഒന്നിച്ചിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments