മണിപ്പൂരില്‍ അക്രമങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ആയുധധാരികളായ ഒരു പറ്റം അക്രമികള്‍ ഒരു ഗ്രാമം ആക്രമിച്ച സംഭവത്തില്‍ കുക്കി സമുദായത്തിലെ 3 പേര് കൊല്ലപ്പെട്ടു.
മണിപ്പൂരിലെ ഉഖ്രുല്‍ ജില്ലയില്‍ തവായ് കുക്കി ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് ഉഖ്റുള്‍ പോലീസ് സൂപ്രണ്ട് നിംഗ്ഷെം വാഷും പറഞ്ഞു.
യാതൊരു പ്രകോപനം കൂടാതെ ബോധപൂര്‍വമായ ഒരു ആക്രമണമായിരുന്നു ഇത്, താഴ്വരയില് നിന്ന് ആയുധധാരികളായ അക്രമികള്‍ കുന്നുകളിലേക്ക് നുഴഞ്ഞുകയറി ആക്രമിയ്ക്കുകയായിരുന്നു, സംഭവത്തെക്കുറിച്ച് പ്രദേശ വാസികള്‍ പറയുന്നു.