Sunday, September 8, 2024

HomeNewsIndiaരാജ്യം അഭിമാനിക്കുന്നു; ഫിഡെ ലോകകപ്പിലെ ശ്രദ്ധേയ പ്രകടനത്തിന് പ്രജ്ഞാനന്ദയെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

രാജ്യം അഭിമാനിക്കുന്നു; ഫിഡെ ലോകകപ്പിലെ ശ്രദ്ധേയ പ്രകടനത്തിന് പ്രജ്ഞാനന്ദയെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

spot_img
spot_img

ന്യൂദല്‍ഹി:ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

‘ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രജ്ഞാനന്ദയെ ഓര്‍ത്ത് നാം അഭിമാനിക്കുന്നു. പ്രജ്ഞാനന്ദ തന്റെ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുകയും ഫൈനലില്‍ ശക്തനായ മാഗ്‌നസ് കാള്‍സണോട് കടുത്ത പോരാട്ടം നടത്തുകയും ചെയ്തു. ഇത് ചെറിയ കാര്യമല്ല. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ പ്രജ്ഞാനന്ദയ്‌ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു’. പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.

അസര്‍ഭായിജാനിലെ ബാക്കുവില്‍ ഇന്ന് നടന്ന ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രജ്ഞാനന്ദയെ രണ്ടാമതാക്കിയാണ് മാഗ്‌നസ് കാള്‍സണ്‍ ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്ബര്‍ താരമായ കാള്‍സണെ സമനിലയില്‍ തളച്ച പ്രജ്ഞനാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments