Thursday, March 28, 2024

HomeNewsIndiaപൗരത്വനിയമഭേദഗതിക്കെതിരായ ഹരജികള്‍ തിങ്കളാഴ്ച സുപ്രിംകോടതിയില്‍

പൗരത്വനിയമഭേദഗതിക്കെതിരായ ഹരജികള്‍ തിങ്കളാഴ്ച സുപ്രിംകോടതിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹര്‍ജികള്‍ കോടതിയില്‍ എത്തുന്നത്.

പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത് 2019 ഡിസംബര്‍ പതിനൊന്നിനാണ്.

അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗക്കാര്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഭേദഗതി. നിയമത്തെ എതിര്‍ത്ത് 140 ഹര്‍ജികളാണ് സുപ്രീകോടതിയില്‍ എത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments