Sunday, May 11, 2025

HomeNewsIndiaഎലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രപതി ലണ്ടനിലേക്ക്

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രപതി ലണ്ടനിലേക്ക്

spot_img
spot_img

ന്യൂ ഡൽഹി :എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. 500 ലോകനേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കുക. തിങ്കളാഴ്ച ലണ്ടന്‍ വെസ്‌റ്റ്‌മിനിസ്‌റ്റര്‍ ആബിയിലാണ് ഔദ്യോഗിക സംസ്കാരചടങ്ങ് നടക്കുക.

സെപ്തംബര്‍ 17 മുതല്‍ 19 വരെയാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ലണ്ടന്‍ സന്ദര്‍ശനം. നേരത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജ​ഗദീപ് ധന്‍കറും രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചിരുന്നു.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സെപ്തംബര്‍ 12ന് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദര്‍ശിച്ച്‌ ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയില്‍ ദുഖാചരണം ഉണ്ടായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍, ഭാര്യ ജില്‍, കോമണ്‍വെല്‍ത്ത്‌ രാജ്യനേതാക്കള്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌, ക്യാനഡ, ഫ്രാന്‍സ്‌, ഇറ്റലി, തുര്‍ക്കി, ജര്‍മനി, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്നുള്ള നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ എത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments