Sunday, May 19, 2024

HomeNewsIndiaശശി തരൂര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ശശി തരൂര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തിരുവനന്തപുരം എം.പി ശശി തരൂര്‍ സെപ്റ്റംബര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ശശി തരൂരിന്റെ പ്രതിനിധി ഇക്കാര്യം അറിയിച്ചതായി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി അറിയിച്ചു.

ഇതിനിടെ എ.ഐ.സി.സി ട്രഷറര്‍ പവന്‍ ബന്‍സാല്‍ കഴിഞ്ഞ ദിവസം നോമിനേഷന്‍ പത്രികയുടെ ഫോം വാങ്ങിയിരുന്നുവെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയം. ഒക്ടോബര്‍ 8-ന് ആണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന സമയം. പോളിംഗ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17 ന് നടക്കും. 19 ന് തന്നെ വോട്ടെണ്ണുകയും അന്ന് തന്നെ പുതിയ അധ്യക്ഷ പ്രഖ്യാപനവും നടക്കും.

ശശി തരൂരും അശോക് ഗഹ്‌ലോതുമായിരിക്കും മത്സര രംഗത്തുണ്ടാവുകയെന്നാണ് കരുതിയിരുന്നതെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തോടെ ചര്‍ച്ചകള്‍ വഴിമാറിയിരിക്കുകയാണ്.
ഇതോടെ തരൂരിന്റെ എതിരാളി ആരായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുകയാണ്.

പത്രിക സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും മത്സര സന്നദ്ധത അറിയിച്ച്‌ തരൂര്‍ ഒഴിച്ച്‌ മറ്റൊരാളും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments