Saturday, September 21, 2024

HomeNewsIndiaസോണിയ ഗാന്ധിയുടെ പരാമര്‍ശം; വിമര്‍ശിച്ച്‌ ഉപരാഷ്ട്രപതി

സോണിയ ഗാന്ധിയുടെ പരാമര്‍ശം; വിമര്‍ശിച്ച്‌ ഉപരാഷ്ട്രപതി

spot_img
spot_img

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ ബഹളം.

പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. പരാമര്‍ശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

എന്നാല്‍, സഭയ്ക്ക് പുറത്ത് നടത്തിയ പ്രസ്താവന ചര്‍ച്ച ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സോണിയാ ഗാന്ധി പരാമര്‍ശം നടത്തിയത്.

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിന്റെ പേരിലും കേന്ദ്രസര്‍വകലാശാലകളിലും ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലും ഹിന്ദി അധ്യയന മാധ്യമമാക്കാനുള്ള നീക്കത്തെച്ചൊല്ലിയും രാജ്യസഭയില്‍ ബഹളമുണ്ടായി. രാജ്യസഭയും ലോക്സഭയും നിശ്ചയിച്ചതിലും ഒരാഴ്ച മുന്‍പ് പിരിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments